/sathyam/media/media_files/Eto1prqbkFgIzYT5yKZQ.jpg)
ഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ 45 കാരനെ കാറിടിച്ച് 10 മീറ്ററോളം വലിച്ചിഴച്ച ശേഷം കൊലപ്പെടുത്തി. ഈ മാസം നാലിനു നടന്ന സംഭവം ഇന്നാണ് വാർത്തയായത്. സംഭവത്തിനുശേഷം കാർ ഡ്രൈവർ ശിവം ദുബെ ഓടി രക്ഷപ്പെട്ടെങ്കിലും ​പിറ്റേ ദിവസം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ് സ്വദേശിയായ ദുബെ ദക്ഷിണ ഡൽഹിയിലെ മഹിപാൽപൂരിലെ ഒരു സുഹൃത്തിൽനിന്ന് കൊണാട്ട് പ്ലേസിലെ ഒരാളെ കാണാൻ കാർ കടം വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തിരികെ വരുന്നതിനിടെ കൊണാട്ട് പ്ലേസി​​ലെ ബരാഖംബ റേഡിയൽ റോഡിന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന ഭവനരഹിതനായ ലേഖ്‌രാജിനെ ദുബെ ഇടിക്കുകയായിരുന്നു.
ലേഖ്‌രാജ് കാറി​ന്‍റെ ചക്രത്തിനടിയിൽ കുടുങ്ങിയെന്നും എന്നാൽ ദുബെ വാഹനം ഓടിച്ചുകൊണ്ടിരുന്നെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 10 മീറ്ററോളം വലിച്ചിഴച്ച ശേഷം ഇയാളെ റോഡിൽ ഉപേക്ഷിച്ച് ദുബെ ഓടി രക്ഷപ്പെട്ടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us