/sathyam/media/media_files/IhmXh2zbk3HufTkHRaOz.jpg)
ഡൽഹി: വടക്കന്‍ ദില്ലിയിലെ രാജ്ഘട്ടിന് സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശാന്തി വാന്‍ റെഡ് ലൈറ്റിനും ഗീത കോളനിക്കും ഇടയിലാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും 19കാരനുമായ ഐശ്വര്യ പാണ്ഡെ ആണ് മരിച്ചത്. സുഹൃത്തിന്റെ ജന്മദിനം ആഘോഷിച്ച് ഗുരുഗ്രാമില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. അപകടത്തില്‍ പരുക്കേറ്റ ഐശ്വര്യ പാണ്ഡെയെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിക്കുകയായിരുന്നു.
ദേശ്ബന്ധു കോളേജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായ ഐശ്വര്യ പാണ്ഡെ, തന്റെ സുഹൃത്തുക്കളായ കേശവ് കുമാര്‍ (19), ഐശ്വര്യ മിശ്ര (19), ഉജ്ജവല്‍ (19), ദയാല്‍ സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായ കൃഷ്ണ (18) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
മെയിന്‍ റോഡിന്റെയും ഐഎസ്ബിടിയുടെയും കവലയിലെ ഡിവൈഡറിലേക്ക് കാര്‍ കയറുകയും ഗാര്‍ഡ്റെയിലില്‍ ഇടിക്കുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹ്യുണ്ടായ് വെന്യു കാര്‍ അമിത വേഗതയില്‍ ഓടിച്ചതും ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us