ശിക്ഷയുടെ പകുതിയും അനുഭവിച്ചു: രാജ്യദ്രോഹ കേസില്‍ ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാമിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

രാജ്യദ്രോഹ നിയമം സുപ്രീം കോടതി അസാധുവാക്കിയിരിക്കുകയാണെന്നും തനിക്കെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ക്ക് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കില്ലെന്നും അദ്ദേഹം വാദിച്ചു.

New Update
Sharjeel Imam

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള രാജ്യദ്രോഹ കേസില്‍ ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാമിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2020 ജനുവരിയിലാണ് രാജ്യദ്രോഹ കേസില്‍ ഇമാമിനെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തത്.

Advertisment

ഷര്‍ജീലിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് ശിക്ഷയുടെ പകുതിയും അനുഭവിച്ചു എന്ന വസ്തുത കണക്കിലെടുത്താണ് ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.

ഏഴ് വര്‍ഷത്തെ ശിക്ഷയില്‍ നാല് വര്‍ഷം താന്‍ ഇതിനകം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും നിയമപരമായി ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും വാദത്തിനിടെ ഷര്‍ജീല്‍ വാദിച്ചു.

രാജ്യദ്രോഹ നിയമം സുപ്രീം കോടതി അസാധുവാക്കിയിരിക്കുകയാണെന്നും തനിക്കെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ക്ക് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കില്ലെന്നും അദ്ദേഹം വാദിച്ചു.

അതെസമയം, 2020 ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതിയായതിനാല്‍ ഷര്‍ജീല്‍ ജയിലില്‍ തുടരും.

Advertisment