New Update
/sathyam/media/media_files/wKCRXeiAKNCv8bYhXRd6.jpg)
ഡല്‍ഹി: കൊടുംചൂടില്‍ 8 മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് എയര്‍കണ്ടീഷനിംഗ് ഇല്ലാത്ത എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ബോധരഹിതരായതായി റിപ്പോര്‍ട്ട്.
Advertisment
എയര്‍ ഇന്ത്യ വിമാനം 8 മണിക്കൂറിലേറെ വൈകിയെന്നും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എയര്‍ കണ്ടീഷനിംഗ് ഇല്ലാത്ത വിമാനത്തില്‍ യാത്രക്കാരെ കയറ്റി ഇരുത്തുകയും ചെയ്തുവെന്ന് മാധ്യമപ്രവര്‍ത്തകയായ ശ്വേത പുഞ്ച് ട്വിറ്റ് ചെയ്തു.
ചിലര്‍ ബോധരഹിതരായതിനെ തുടര്‍ന്ന് യാത്രക്കാരോട് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടതായി ശ്വേത പറഞ്ഞു. ബുധനാഴ്ച ഡല്‍ഹിയില്‍ താപനില 52.9 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us