/sathyam/media/media_files/yFoojRoAM000sfwYvVkf.jpg)
കൊൽക്കത്ത: എൻഡിഎ സർക്കാരിന് അധിക കാലത്തേക്ക് ആയുസ്സുണ്ടാകില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അധികം വൈകാതെ സർക്കാർ താഴെ വീഴുമെന്നും അഖിലേഷ് പറഞ്ഞു.
എല്ലാവരെയും ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നിഷേധാത്മക രാഷ്ട്രീയവും വർഗീയ രാഷ്ട്രീയവുമാണ് അവരുടെ മുഖമുദ്ര. ഭരണഘടയെയും രാജ്യത്തെയും സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം.
ഒരു മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അധികം താമസിക്കാതെ എൻഡിഎ സർക്കാർ താഴെ വീഴുന്നത് കാണാമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഉത്തർ പ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്തിയ സമാജ് വാദി പാർട്ടിയെും അഖിലേഷ് യാദവിനെയും അഭിനന്ദിക്കുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് അധികാരത്തിൽ വന്ന കേന്ദ്രസർക്കാരിന് സ്ഥിരതയില്ല. ഏതു ദിവസവും എൻഡിഎയുടെ ഭരണം നിലം പതിച്ചേക്കാമെന്നും മമതാ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us