ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റ് 2025-ൽ മണി ക്ലബ്ബ് ജേതാക്കളായി. ശിവാജി എൻക്ലേവിലെ ഡിഎംഎ പാർക്കിൽ അരങ്ങേറിയ ടൂർണമെന്റിന് നേതൃത്വം വഹിച്ചത് ഡിഎംഎ രജൗരി ഗാർഡൻ ഏരിയ ആയിരുന്നു.
ഡിഎംഎ രജൗരി ഗാർഡൻ, സൺഡേ ക്ലബ്ബ് ജനക് പുരി, മണി ക്ലബ്ബ്, ഹരിനഗർ സ്‌പൈക്കേഴ്‌സ്, ഡിഎംഎ ആർ കെ പുരം, ഡൽഹി വോളി അക്കാദമി, കേരളാ സ്‌പൈക്കേഴ്‌സ് ലാഡോ സരായ്, നജഫ് ഗഡ് വോളി ടീം, ജയ്‌ശങ്കർ വോളി വൈക്കം, ഡൽഹി പാലക്കാടൻ കൂട്ടായ്‌മ, ആർ.എഫ്.ജി. ലാഡോ സരായ്, തണ്ടേഴ്സ് മയൂർ വിഹാർ ഫേസ്-3 എന്നീ 12 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
ടൂർണമെന്റിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, മുൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, ഏരിയ ചെയർമാൻ ഇ.ജെ. ഷാജി, വൈസ് ചെയർമാൻ ടോമി തോമസ്, സെക്രട്ടറി എസ് ഷാജികുമാർ, വനിതാ വിഭാഗം കൺവീനർ ശോഭനാ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ടൂർണമെന്റ് ജേതാക്കളായ മണി ക്ലബ്ബിന് 15,000 രൂപയും ട്രോഫിയും റണ്ണർ അപ്പായ ഡൽഹി പാലക്കാടൻ കൂട്ടായ്‌മക്ക് 10,000 രൂപയും ട്രോഫിയും സമ്മാനമായിനൽകി. പാലക്കാടൻ കൂട്ടയ്മ ടീമിലെ അനുരാഗ് മാൻ ഓഫ് ദ മാച്ചും മണി ക്ലബ് ടീമിലെ നിതീഷ് ബെസ്റ്റ് പ്ലേയറും ആയിരുന്നു.