ശാന്തിഗ്രാം വിദ്യാനികേതന്‍ സ്കൂളിന്‍റെ 25 -ാമത് വാര്‍ഷികാഘോഷം 28ന് നടത്തും

New Update
santhigram vidyanikethan school

ഡല്‍ഹി: ശാന്തിഗ്രാം വിദ്യാനികേതൻ സ്കൂളിന്റെ 25-ാമത് വാർഷികാഘോഷം ഡിസംബര്‍ 28 ഞായറാഴ്ച രാവിലെ 10.30 മണിക്ക് ആഘോഷപൂർവം നടത്തപ്പെടും. 

Advertisment

ഈ പ്രത്യേക ചടങ്ങിന്റെ മുഖ്യാതിഥിയായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ജോയിന്റ് സെക്രട്ടറി ഡോ. ജി. എസ്. ചൗഹാൻ പങ്കെടുക്കും.

സ്കൂൾ സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ച് വർഷങ്ങളുടെ വിദ്യാഭ്യാസ സേവനത്തെ അനുസ്മരിക്കുന്ന വാർഷികാഘോഷത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സാംസ്കാരിക അവതരണങ്ങളും അരങ്ങേറും. 

ഇതോടൊപ്പം, അതേ ദിവസം സ്കൂൾ ക്യാമ്പസിൽ ശാന്തിഗ്രാം മേളയും സംഘടിപ്പിക്കുന്നതാണ്.

Advertisment