മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന് വീണ്ടും തിരിച്ചടി, ജുഡീഷ്യൽ കസ്റ്റഡി നീട്ടി

കേസ് കെട്ടിച്ചമച്ചതാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസികൾ വഴി തന്നെയും പാർട്ടിയെയും വേട്ടയാടുകയാണെന്നുമുള്ള കെജ്‌രിവാളിന്റെ വാദം കോടതി തള്ളി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Arvind Kejriwal Arrest latest Update

ഡൽഹി: ഡല്‍ഹി മദ്യ നയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഈ മാസം 23 വരെയാണ് കോടതി കസ്റ്റഡി നീട്ടിയത്.

Advertisment

ഡൽഹി റൗസ്‌ അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്. കെജ്‌രിവാളിനെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.

കേസ് കെട്ടിച്ചമച്ചതാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസികൾ വഴി തന്നെയും പാർട്ടിയെയും വേട്ടയാടുകയാണെന്നുമുള്ള കെജ്‌രിവാളിന്റെ വാദം കോടതി തള്ളി.

ഇതേ വിഷയം പറഞ്ഞു സുപ്രീം കോടതിയിൽ കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. മറുപടി നല്‍കാന്‍ ഇഡിക്ക് രണ്ടാഴ്ച സാവകാശം നൽകിയതായും കോടതി അറിയിച്ചു.

Advertisment