ഡൽഹി മദ്യനയ കേസ്; സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ അരവിന്ദ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചു

കീഴ്‌ക്കോടതി കസ്റ്റഡി അനുവദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പേര് "പ്രധാന സൂത്രധാരന്മാരിൽ" ഒരാളായി ഉയർന്നുവന്നിട്ടുണ്ടെന്നും അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും സിബിഐ പറഞ്ഞു.

New Update
 Arvind Kejriwal

ഡൽഹി: മദ്യനയ കുംഭകോണക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

Advertisment

മുഖ്യമന്ത്രിയെ ശനിയാഴ്ച ഡൽഹി കോടതി ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേജ്‌രിവാളിൻ്റെ പുതിയ നീക്കം. 

കീഴ്‌ക്കോടതി കസ്റ്റഡി അനുവദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പേര് "പ്രധാന സൂത്രധാരന്മാരിൽ" ഒരാളായി ഉയർന്നുവന്നിട്ടുണ്ടെന്നും അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും സിബിഐ പറഞ്ഞു.

മൂന്ന് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യലിന് ശേഷം കെജ്‌രിവാളിനെ സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു.

തുടർന്ന് കേന്ദ്ര ഏജൻസി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടുകയും കേജ്‌രിവാൾ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ബോധപൂർവം ഒഴിഞ്ഞുമാറുന്ന മറുപടി നൽകുകയും ചെയ്തുവെന്നും കോടതിയിൽ പറഞ്ഞു.

Advertisment