New Update
/sathyam/media/media_files/4IGGZCG9YgJkLlZDYWbg.jpg)
ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ തന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബിഭവ് കുമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്നെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ബിഭവ് കുമാര്‍ റിട്ട് ഹര്‍ജി നല്‍കി.
Advertisment
കേസില്‍ ഉള്‍പ്പെട്ട ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞു.
മെയ് 13 ന് മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് സ്വാതി മലിവാളിനെ മര്‍ദ്ദിച്ച കേസിലാണ് ബിഭവ് കുമാര്‍ പ്രതിയായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us