Advertisment

ഇഡി കസ്റ്റഡി അവസാനിച്ചു; കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

New Update
Arvind Kejriwal ED custody

ഡൽഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. അതിനാൽ എഎപി മേധാവിയെ രാവിലെ 11.30ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും.  

Advertisment

കൂടുതൽ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി കെജ്‌രിവാളിൻ്റെ കസ്റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മാർച്ച് 28 ന്, മജിസ്‌റ്റീരിയൽ കോടതി കേജ്‌രിവാളിൻ്റെ ഇഡി കസ്‌റ്റഡി ഏപ്രിൽ 1 വരെ നാല് ദിവസത്തേക്കാണ് നീട്ടി നൽകിയത്. മാർച്ച് 21 ന് ആണ് കേജ്‌രിവാളിനെ ഇഡി  അറസ്റ്റ് ചെയ്തത്. 

തന്നെ മദ്യനയ കേസിൽ കുടുക്കുക എന്നത് മാത്രമായിരുന്നു ഇഡിയുടെ ഏക ദൗത്യമെന്ന് കേജ്‌രിവാൾ അന്ന് തൻ്റെ കേസ് വാദിക്കവെ പറഞ്ഞിരുന്നു. 

"ഇഡിയുടെ റിമാൻഡ് ഹർജിയെ ഞാൻ എതിർക്കുന്നില്ല. ഇഡിക്ക് എന്നെ എത്ര ദിവസം വേണമെങ്കിലും കസ്റ്റഡിയിൽ വയ്ക്കാം. പക്ഷേ ഇതൊരു തട്ടിപ്പാണ്. ഇഡിക്ക് രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്ന് എഎപിയെ തകർക്കുക, രണ്ടാമത്തേത് ഒരു പുകമറ സൃഷ്ടിച്ച് അതിൻ്റെ പിന്നിൽ ഒരു കൊള്ള റാക്കറ്റ് നടത്തുകയും അതിലൂടെ അവർ പണം പിരിക്കുകയും ചെയ്യുന്നു,” കെജ്‌രിവാൾ പറഞ്ഞു.

Advertisment