Advertisment

കെജ്‌രിവാളിന് ഇനി അടുത്ത രണ്ടാഴ്ച തിഹാർ ജയിൽ വസതിയാകും; രാവിലെ 6.30ന് ഉണരും, ടി.വി കാണാം, കഴിക്കാൻ പരിപ്പും റൊട്ടിയും; കെജ്‌രിവാളിൻ്റെ ജയിൽ ദിനചര്യ ഇങ്ങനെ

New Update
kejriwal hindu sena.jpg

ഡല്‍ഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇനി അടുത്ത രണ്ടാഴ്ച തിഹാർ ജയിൽ വസതിയാകും. അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതോടെയാണ് തിഹാറിലെ ജയിൽ നമ്പർ 2 ലെ ഒരു സെല്ലിലേക്ക് കെജ്‌രിവാൾ എത്തിയത്.

Advertisment

മറ്റേതൊരു സാധാരണ തടവുകാരനെയും പോലെ കെജ്‌രിവാളിനെയും പരിഗണിക്കുമെന്ന് അധികൃതർ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയുടെ സെല്ലിലെ സിസിടിവി ക്യാമറകളിലൂടെ 24 മണിക്കൂറും നിരീക്ഷണത്തിൽ തുടരുമെന്നും ജയിൽ അധികൃതർ അറിയിച്ചു.

ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർക്ക് തൻ്റെ കുടുംബാംഗങ്ങളുമായി എല്ലാ ദിവസവും അഞ്ച് മിനിറ്റ് ഫോണിൽ സംസാരിക്കാൻ അനുമതി നൽകും. അദ്ദേഹത്തിൻ്റെ കോളുകൾ നിയമപ്രകാരം റെക്കോർഡ് ചെയ്യും.

കൂടാതെ, ആഴ്ചയിൽ രണ്ടുതവണ കുടുംബാംഗങ്ങളുമായി വീഡിയോ കോൾ ചെയ്യാനും അദ്ദേഹത്തെ അനുവദിക്കും. താൻ സംസാരിക്കാൻ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളുടെ പേരുകൾ അദ്ദേഹം സൂചിപ്പിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രമേഹരോഗിയായ കെജ്‌രിവാളിന് കോടതിയുടെ ഉത്തരവ് പ്രകാരം വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.

ഇതേ കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റിലായ എഎപി നേതാവ് സഞ്ജയ് സിംഗ് നേരത്തെ ജയിൽ നമ്പർ 2ൽ തടവിൽ കഴിഞ്ഞിരുന്നെങ്കിലും അടുത്തിടെ അഞ്ചാം നമ്പർ ജയിലിലേക്ക് മാറ്റിയിരുന്നു. കെജ്‌രിവാളിൻ്റെ മുൻ ഡെപ്യൂട്ടി മനീഷ് സിസോദിയ ജയിലിൽ ഒന്നാം നമ്പറിലും ബിആർഎസ് നേതാവ് കെ കവിത വനിതാ വിഭാഗത്തിലെ ആറാം നമ്പർ ജയിലിലുമാണ്. 

Advertisment