/sathyam/media/media_files/pvSog04xemFfyozOjRF1.jpg)
ഡല്‍ഹി: താന്‍ പതറിപ്പോകില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്ന പ്രശ്നമില്ലെന്നും എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി വിജയിക്കുമെന്നതിനാല്‍ ജൂണ്‍ 4 ന് ഒരു 'വലിയ സര്‍പ്രൈസ്' കാത്തിരിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.
ഞാന്‍ ജയിലിലേക്ക് മടങ്ങുന്നത് ഒരു പ്രശ്‌നമല്ല. ഈ രാജ്യത്തിന്റെ ഭാവി അപകടത്തിലാണ്. അവര്‍ എന്നെ എത്രകാലം വേണമെങ്കിലും തടവിലാക്കട്ടെ, ഞാന്‍ പേടിക്കില്ല. ഡല്‍ഹി മദ്യനയക്കേസില്‍ തന്റെ അറസ്റ്റിനെക്കുറിച്ച് സംസാരിക്കവെ കെജ്രിവാള്‍ പറഞ്ഞു.
ബിജെപി ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം താന്‍ രാജിവെക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന കെജ്രിവാളിന് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ജൂണ്‍ രണ്ടിന് കീഴടങ്ങേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനാണ് എഎപി മേധാവിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us