Advertisment

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദര്‍ സിംഗ് ലവ്‌ലി രാജിവെച്ചു; കെജ്രിവാളിന്റെ അറസ്റ്റ് ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയത് താല്‍പര്യം ഇല്ലാതെയായിരുന്നുവെന്ന് അരവിന്ദര്‍

കെ സി വേണുഗോപാല്‍ നിര്‍ദേശിച്ചത് കൊണ്ട് മാത്രമാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്നും ഇദ്ദേഹം പറഞ്ഞു. കൂടാതെ കനയ്യ കുമാറിന്റെയും ഉദിത് രാജിന്റെയും സ്ഥാനാര്‍ഥിത്വത്തിലെ അതൃപ്തി കൂടി രാജിയിലേക്ക് നയിച്ചതായും സൂചനയുണ്ട്.

New Update
arvindar Untitled4223.jpg

ഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദര്‍ സിംഗ് ലവ്‌ലി രാജിവെച്ചു. ഇന്നലെയാണ് രാജി കൈമാറിയത്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചാണ് രാജി.

Advertisment

കൂടാതെ ലോക്‌സഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അരവിന്ദറെ നേതൃത്വം പരിഗണിച്ചിരുന്നില്ല. കെജ്രിവാളിന്റെ അറസ്റ്റ് ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയത് താല്‍പര്യം ഇല്ലാതെയായിരുന്നുവെന്ന് അരവിന്ദര്‍ പ്രതികരിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദേശിച്ചത് കൊണ്ട് മാത്രമാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്നും ഇദ്ദേഹം പറഞ്ഞു. കൂടാതെ കനയ്യ കുമാറിന്റെയും ഉദിത് രാജിന്റെയും സ്ഥാനാര്‍ഥിത്വത്തിലെ അതൃപ്തി കൂടി രാജിയിലേക്ക് നയിച്ചതായും സൂചനയുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഖെക്കാണ് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അരവിന്ദറെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്.

 

Advertisment