സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിത; അരവിന്ദ് കെജ്രിവാളിന്‍റെ പിൻഗാമിയായി അതിഷി മർലേന, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

പിന്തുണയുമായി നിലകൊണ്ട എല്ലാ പാര്‍ട്ടി എംഎല്‍എമാരും ഈ നിര്‍ദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചു.

New Update
atishi1

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ഡല്‍ഹി ലെജിസ്ലേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി അതിഷി മര്‍ലീനയുടെ പേര്  നിര്‍ദ്ദേശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയായി പാര്‍ട്ടി അതിഷിയുടെ പേര് നിര്‍ദ്ദേശിക്കും.

Advertisment

പിന്തുണയുമായി നിലകൊണ്ട എല്ലാ പാര്‍ട്ടി എംഎല്‍എമാരും ഈ നിര്‍ദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചു.

ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയായി അതിഷിയെ തിരഞ്ഞെടുത്തത് സര്‍ക്കാരിലെ വിപുലമായ ഉത്തരവാദിത്തങ്ങള്‍ മൂലമാണ്, കാരണം അവര്‍ക്ക് നിലവില്‍ 13 പോര്‍ട്ട്‌ഫോളിയോകള്‍ ഉണ്ട്.

മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റു എംഎല്‍എമാര്‍ തീരുമാനം അംഗീകരിച്ചു.

സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. എംഎല്‍എമാരുടെ യോഗത്തിനുശേഷം അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. 

Advertisment