കേന്ദ്ര ഏജൻസികളുടെ ഭീഷണിയാണ് ഈ രീതിയിൽ പെരുമാറുന്നതിന് സ്വാതിയെ പ്രേരിപ്പിക്കുന്നത്‌; സ്വാതി മലിവാളിനെതിരെ മന്ത്രി അതിഷി

കെജ്‍രിവാളിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് വിവാദം. സ്വാതി ഏതൊക്കെ ബിജെപി നേതാക്കളെ കണ്ടു, വാട്സ്ആപ്പ് ചാറ്റുകൾ എല്ലാം അന്വേഷിക്കണമെന്നാണ് അതിഷി ആവശ്യപ്പെടുന്നത്.

New Update
Uatishi ntitl.jpg

ഡൽഹി: അരവിന്ദ് കെജ്‍രിവാളിന്റെ പിഎക്കെതിരെ അതിക്രമ ആരോപണം ഉന്നയിച്ച എഎപി നേതാവ് സ്വാതി മലിവാളിനെതിരെ എഎപി മന്ത്രി അതിഷി മർലേന.

Advertisment

കേന്ദ്ര ഏജൻസികളുടെ ഭീഷണിയാണ് ഈ രീതിയിൽ പെരുമാറുന്നതിന് സ്വാതിയെ പ്രേരിപ്പിക്കുന്നതെന്ന് അതിഷി ആരോപിച്ചു. ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണം നേരിടുന്നയാളാണ് സ്വാതി.

കെജ്‍രിവാളിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് വിവാദം. സ്വാതി ഏതൊക്കെ ബിജെപി നേതാക്കളെ കണ്ടു, വാട്സ്ആപ്പ് ചാറ്റുകൾ എല്ലാം അന്വേഷിക്കണമെന്നാണ് അതിഷി ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വസതിയിലെ സിസിടിവികൾ മറച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിവിആർ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. 

Advertisment