'വേട്ടയാടല്‍' പരാമര്‍ശം: അപകീര്‍ത്തിക്കേസില്‍ അതിഷിക്ക് സമന്‍സ് അയച്ച് കോടതി, ജൂണ്‍ 29ന് ഹാജരാകണം

എഎപി നിയമസഭാംഗങ്ങളെ കൈക്കൂലി നല്‍കി സ്വാധീനിക്കാനും വേട്ടയാടാനും ബിജെപി ശ്രമിച്ചുവെന്ന അതിഷി ആരോപിച്ചിരുന്നു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

New Update
atishi

ഡല്‍ഹി: ഡല്‍ഹി ബിജെപിയുടെ മീഡിയ ഹെഡ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷിക്ക് സമന്‍സ് അയച്ച് ഡല്‍ഹി കോടതി. ജൂണ്‍ 29ന് കോടതിയില്‍ ഹാജരാകാന്‍ അതിഷിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

എഎപി നിയമസഭാംഗങ്ങളെ കൈക്കൂലി നല്‍കി സ്വാധീനിക്കാനും വേട്ടയാടാനും ബിജെപി ശ്രമിച്ചുവെന്ന അതിഷി ആരോപിച്ചിരുന്നു.

മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പ്രതി ചേര്‍ത്ത കപൂര്‍, ആരോപണങ്ങള്‍ തന്റെയും പാര്‍ട്ടിയുടെയും സല്‍പ്പേരിന് കോട്ടം വരുത്തിയതായി അവകാശപ്പെട്ടിരുന്നു. ആരോപണം പരിഗണിച്ച കോടതി അതിഷി ജൂണ്‍ 29 ന് ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു.

Advertisment