New Update
/sathyam/media/media_files/YglTZKd384iVUft60sxY.jpg)
ഡൽഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ രാജിയ്‌ക്ക് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത അതിഷി ഇന്ന് ചുമതലയേൽക്കും.
Advertisment
വിദ്യാഭ്യാസം, റവന്യൂ, ധനകാര്യം, വൈദ്യുതി, പിഡബ്ല്യുഡി എന്നിവയുൾപ്പെടെയുളള 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുക. സെപ്റ്റംബർ 26, 27 തീയതികളിൽ അടുത്ത നിയമസഭ സമ്മേളനം ചേരും.
എട്ട് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സൗരഭ് ഭരദ്വാജ് ശനിയാഴ്‌ച ചുമതലയേറ്റെടുത്തിരുന്നു. തൊഴിൽ, എസ്‌സി, എസ്‌ടി, ലാൻഡ് ആൻ്റ് ബിൽഡിംഗ് വകുപ്പുകളുടെ ചുമതലയാണ് പുതുതായി വന്ന മുകേഷ് അഹ്‌ലാവത്തിന് ലഭിച്ചത്. കൈലാഷ് ഗെഹ്‌ലോട്ടിൻ്റെ വകുപ്പുകൾക്ക് മാറ്റമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us