അതിഷി ഡല്‍ഹി മുഖ്യമന്ത്രിയാകുന്നത് കൈലാഷ് ഗഹ്ലോട്ടിനെ പിന്തള്ളി; ഉപമുഖ്യമന്ത്രി ഉണ്ടാകില്ല; സെപ്റ്റംബര്‍ 26-27 തീയതികളില്‍ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അതിഷി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എഎപി

കഴിഞ്ഞയാഴ്ച മദ്യനയ കേസില്‍ ജാമ്യം ലഭിച്ച കെജ്രിവാള്‍ രണ്ട് ദിവസത്തിനുള്ളില്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

New Update
Atishi

ഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയുടെ പേര് നിര്‍ദേശിച്ച് പാര്‍ട്ടി നേതൃത്വം. മന്ത്രി അതിഷി അടുത്ത ഡല്‍ഹി മുഖ്യമന്ത്രിയാകും. കൈലാഷ് ഗഹ്ലോട്ടിനെ പിന്തള്ളിയാണ് അതിഷി മുഖ്യമന്ത്രിയാകുന്നത്.

Advertisment

നിയമസഭാ കക്ഷി യോഗത്തില്‍ കെജ്രിവാള്‍ അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചു, അത് എഎപി എംഎല്‍എമാര്‍ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.

ഉപമുഖ്യമന്ത്രി ഉണ്ടാകില്ലെന്നും കല്‍ക്കാജി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി സെപ്റ്റംബര്‍ 26-27 തീയതികളില്‍ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും എഎപി അറിയിച്ചു.

പരീക്ഷണ സമയങ്ങളില്‍ അതിഷിക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുകയാണെന്ന് ഡല്‍ഹി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ എഎപിക്കെതിരെ കേന്ദ്രം ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും എഎപി ഈ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച മദ്യനയ കേസില്‍ ജാമ്യം ലഭിച്ച കെജ്രിവാള്‍ രണ്ട് ദിവസത്തിനുള്ളില്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Advertisment