ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ അതീവ ജാഗ്രത. അഞ്ച് കമ്പനി അര്‍ദ്ധസൈനികര്‍, എന്‍എസ്ജി കമാന്‍ഡോകള്‍, ഡ്രോണുകള്‍, സ്നൈപ്പര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം സുരക്ഷക്കായി രാഷ്ട്രപതി ഭവനെ വളയുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.
ചടങ്ങിലേക്ക് സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ക്ക് ക്ഷണമുണ്ട്. ഇതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ജി 20 ഉച്ചകോടിക്ക് സമാനമായ സുരക്ഷാ കവചമാണ് ഉണ്ടായിരിക്കുക.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് അവരുടെ ഹോട്ടലുകളില്‍ നിന്ന് വേദിയിലേക്കും തിരിച്ചും എത്താന്‍ പ്രത്യേക വഴികള്‍ നല്‍കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയ തലസ്ഥാനത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഡ്രോണുകള്‍ വിന്യസിക്കും.