കനത്ത ചൂട്: ബീഹാറിലെ സ്‌കൂളുകള്‍ക്ക് ജൂണ്‍ 8 വരെ അവധി, പോളിംഗ് ദിവസം കൊടുംചൂടെന്ന് പ്രവചനം

ജില്ലാ മജിസ്ട്രേറ്റുകള്‍ അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും കത്തില്‍ നിര്‍ദ്ദേശിച്ചു. 

New Update
hot Untitled.x0.jpg

ഡല്‍ഹി: കൊടുംചൂടിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളും കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജൂണ്‍ 8 വരെ അടച്ചിടാന്‍ ഉത്തരവിട്ട് ബിഹാര്‍ സര്‍ക്കാര്‍.

Advertisment

ഉഷ്ണതരംഗം നിലനില്‍ക്കുന്നതിനാല്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും കോച്ചിംഗ് സെന്ററുകളും അങ്കണവാടികളും അടച്ചിടണമെന്ന് ബീഹാര്‍ ചീഫ് സെക്രട്ടറി ബ്രജേഷ് മെഹ്റോത്ര എല്ലാ ജില്ലാ മജിസ്ട്രേറ്റര്‍മാര്‍ക്കും എഴുതിയ കത്തില്‍ പറയുന്നു.

ജില്ലാ മജിസ്ട്രേറ്റുകള്‍ അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും കത്തില്‍ നിര്‍ദ്ദേശിച്ചു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയര്‍ന്നു. ഉഷ്ണതരംഗ പ്രതിസന്ധിയെ നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സന്നദ്ധത വിലയിരുത്താന്‍ മെഹ്റോത്ര ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനത്ത് മൂന്നോ നാലോ ദിവസം കൂടി ഉഷ്ണതരംഗം ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisment