/sathyam/media/media_files/ufIeN2JziAxuO2lShGTq.jpg)
ഡൽഹി: ഇന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മവാര്‍ഷികം. രാജ്യം കണ്ടതിൽവച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്നു രാജീവ് ഗാന്ധി.
നാൽപതാം വയസിൽ അധികാരമേറ്റ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. അമ്മ ഇന്ദിരാഗാന്ധി 48ാം വയസിലും മുത്തച്ഛൻ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റു 58ാം വയസിലുമാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചത്.
ഒട്ടും താത്‌പര്യമില്ലാതെ രാഷ്‌ട്രീയത്തിലിറങ്ങേണ്ടി വന്ന രാജീവ് ഗാന്ധിയുടെ തുടക്കം ശ്രദ്ധേയമായിരുന്നു. പുതുതലമുറയുടെ കടന്നുവരവെന്ന നിലയിൽ ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് വളരെ വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്.
1944 ഓഗസ്റ്റ് 20ന് ബോംബെയിലാണ് അദ്ദേഹത്തിന്‍റെ ജനനം. അദ്ദേഹത്തിന് മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇന്ത്യ സ്വാതന്ത്യം നേടിയതും മുത്തച്ഛൻ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us