ഡൽഹി: വിവാഹ മോചിതരായ മുസ്‌ലിം സ്ത്രീകൾക്ക് ജീവനാംശം ലഭിക്കുന്നതിനായി കേസ് നൽകാമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി.
മുൻ കോൺഗ്രസ് സർക്കാരിന്റെ തീരുമാനം ഭരണകടനയ്ക്ക് നേരെ ഉയർത്തിയ ഭീഷണികൂടിയാണ് ഇതോടെ അവസാനിക്കുന്നതെന്ന് ബിജെപി അവകാശപ്പെട്ടു.
വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാൻ നിയമം കൊണ്ടുവരാനുള്ള രാജീവ്ഗാന്ധി സർക്കാരിൻ്റെ തീരുമാനം ശരിഅത്തിനും ഇസ്ലാമിക നിയമങ്ങൾക്കും പ്രാധാന്യം നൽകി ഭരണഘടനയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരുന്നതെന്ന് ബിജെപി വക്താവും രാജ്യസഭാ എംപിയുമായ സുധാംശു ത്രിവേദി പറഞ്ഞു.
'കോൺഗ്രസ് അധികാരത്തിലേറിയപ്പോഴെല്ലാം ഭരണഘടനയ്ക്ക് ഭീഷണി ഉണ്ടായിരുന്നു. അവർക്ക് ഭരണഘടനയെക്കാൾ ശരീഅത്തിന് പ്രാധാന്യം നൽകുന്ന തീരുമാനമായിരുന്നു ഉണ്ടായിരുന്നത്.
കോൺഗ്രസ് സർക്കാർ തകർത്ത ഭരണഘടനയുടെ അന്തസ്സ് ഈ ഉത്തരവിലൂടെ പുനഃസ്ഥാപിക്കപ്പെട്ടു," സുധാംശു ത്രിവേദി പറഞ്ഞു.