തനിക്ക് 'ഗുരുതരമായ അസുഖം' ഉണ്ടെന്ന് കെജ്രിവാള്‍: പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് അയച്ചു നല്‍കി ബിജെപി നേതാവ്

ജയിലില്‍ വച്ച് തനിക്ക് 7 കിലോ കുറഞ്ഞുവെന്നും കെറ്റോണിന്റെ അളവ് വളരെ കൂടുതലാണെന്നും ഇത് ഗുരുതരമായ രോഗത്തിന്റെ സൂചകമാണെന്നും അദ്ദേഹം തന്റെ ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.

New Update
Kejriwal

ഡല്‍ഹി: തനിക്ക് ചില ഗുരുതരമായ അസുഖങ്ങളുണ്ടെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദത്തെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് അയച്ചു നല്‍കി മുതിര്‍ന്ന ബിജെപി നേതാവ് വിജയ് ഗോയല്‍.

Advertisment

തനിക്ക് പിഇടി-സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള ചില മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാകേണ്ടതുണ്ടെന്ന് കാണിച്ച് തന്റെ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് മെയ് 26 ന് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ജയിലില്‍ വച്ച് തനിക്ക് 7 കിലോ കുറഞ്ഞുവെന്നും കെറ്റോണിന്റെ അളവ് വളരെ കൂടുതലാണെന്നും ഇത് ഗുരുതരമായ രോഗത്തിന്റെ സൂചകമാണെന്നും അദ്ദേഹം തന്റെ ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ സിവില്‍ ലൈനിലേക്കുള്ള ആംബുലന്‍സിന്റെ യാത്ര പൊലീസ് തടഞ്ഞു.

ഡല്‍ഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മെയ് 10 ന് സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Advertisment