സാമ്പത്തിക ഇടപാടുകള്‍ തുറന്ന പുസ്‌തകം, ഹിൻഡൻബര്‍ഗിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: സെബി ചെയര്‍പേഴ്‌സണ്‍

'ആവശ്യപ്പെടുന്ന ഏതൊരു അധികാര സ്ഥാപനത്തിന് മുന്നിലും എല്ലാ സാമ്പത്തിക രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാണ്. തങ്ങള്‍ സാധാരണ പൗരന്മാരിയിരുന്ന കാലഘട്ടത്തിലെ സാമ്പത്തിക രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ തയ്യാറാണ്' എന്നും പ്രസ്‌താവനയിലൂടെ ഇരുവരും വ്യക്തമാക്കി.

New Update
Hindenburgs

ഡൽഹി: യുഎസ് നിക്ഷേപ ​ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് റിസർച്ച് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് സെബി ചെയര്‍പേഴ്‌സണ്‍. 

Advertisment

അദാനി ഗ്രൂപ്പിന്‍റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധവി പുരി ബുച്ചിനും ഭര്‍ത്താവിനും ബന്ധമുണ്ടെന്നും ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നുമാണ് ഹിൻഡൻബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട്. അദാനി പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിലും ഇവര്‍ക്ക് ഓഹരിയുണ്ടെന്നും ഹിൻഡൻബർഗ് റിസർച്ച് ആരോപിച്ചിരുന്നു.

ഈ ആരോപണങ്ങള്‍ നിഷേധിച്ച മാധവി പുരി ബുച്ചിനും ഭര്‍ത്താവും തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ ഒരു തുറന്ന പുസ്‌തം പോലെയാണെന്ന് പറഞ്ഞു.

'ഈ വാദങ്ങളില്‍ ഒരു സത്യവുമില്ല. ഞങ്ങളുടെ ജീവിതവും സാമ്പത്തിക ഇടപാടുകളും ഒരു തുറന്ന പുസ്‌തകമാണ്. ആവശ്യമായ എല്ലാ വെളിപ്പെടുത്തലുകളും വർഷങ്ങളായി സെബിക്ക് നൽകിയിട്ടുണ്ട്' എന്നാണ് സെബി ചെയര്‍പേഴ്‌സണ്‍ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.

'ആവശ്യപ്പെടുന്ന ഏതൊരു അധികാര സ്ഥാപനത്തിന് മുന്നിലും എല്ലാ സാമ്പത്തിക രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാണ്. തങ്ങള്‍ സാധാരണ പൗരന്മാരിയിരുന്ന കാലഘട്ടത്തിലെ സാമ്പത്തിക രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ തയ്യാറാണ്' എന്നും പ്രസ്‌താവനയിലൂടെ ഇരുവരും വ്യക്തമാക്കി.

കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിന് തങ്ങൾ യഥാസമയം വിശദമായ പ്രസ്‌താവന പുറപ്പെടുവിക്കുമെന്നും സെബി ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേർത്തു.

വിദേശ രാജ്യങ്ങളില്‍ അദാനി ഗ്രൂപ്പിന് രഹസ്യനിക്ഷേപങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി 2023 ജനുവരിയില്‍ ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍ മൗറീഷ്യസിലും ബര്‍മുഡയിലുമുളള അദാനി ഗ്രൂപ്പിന്‍റെ രഹസ്യ ഷെല്‍ കമ്പനികളില്‍ സെബി താത്‌പര്യം കാണിച്ചിരുന്നില്ല. കൂടാതെ, അദാനി ഗ്രൂപ്പിന് സെബി ക്ലീൻ ചിറ്റ് നല്‍കുകയും ചെയ്‌തിരുന്നു.

Advertisment