സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിമാര്‍; സി.ഡി.ദേശ്മുഖിനൊപ്പം ഇടംപിടിക്കാൻ ധനമന്ത്രി നിർമല സീതാരാമനും

ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

New Update
budjet 24

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ് ഇന്ന്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 2024- 25 കാലത്തെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി അവതരിപ്പിച്ചിരുന്നു. 

Advertisment

ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. റെയില്‍വേ, തുറമുഖ വികസനം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കും. 

ഇന്നത്തെ സമ്പൂർണ ബജറ്റ് അവതരണത്തോടെ സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തിൽ സി.ഡി.ദേശ്മുഖിനൊപ്പം ധനമന്ത്രി നിർമല സീതാരാമനും ഇടംപിടിക്കും.

Advertisment