/sathyam/media/media_files/rICRyDEQyWdM0d4r3mJB.jpg)
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൻ്റെ നിയമസാധുത സംബന്ധിച്ച് സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക.
കേസിൽ വിധി പറയുന്നത് മെയ് 17ന് കോടതി മാറ്റിവെച്ചിരുന്നു. കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ എ.എം.സിംഗ്വി അന്വേഷണത്തെ ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ഒമ്പത് സാക്ഷിമൊഴികൾ അവഗണിച്ച് കെജ്‌രിവാളിനെ കുറ്റക്കാരനാക്കാൻ ശ്രമിച്ചുവെന്നാണ് വാദം.
കെജ്‌രിവാളിനെതിരെ സാക്ഷിമൊഴി നൽകിയ പി.ശരത് റെഡ്ഡി ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന നൽകിയെന്ന് ചൂണ്ടിക്കാട്ടി സാക്ഷി മൊഴികളുടെ സത്യാവസ്ഥയും ചോദ്യം ചെയ്തു.
അഴിമതിയിലൂടെ സമ്പാദിച്ച പണം, ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതായാണ് ഇ.ഡി ആരോപണം. എന്നാൽ, ആം ആദ്മി പാർട്ടി പണം കൈപ്പറ്റിയെന്നതിന് ഒരു അടിസ്ഥാനവുമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു കെജ്‌രിവാളിന്റെ വാദങ്ങൾ നിഷേധക്കുകയും, നിയമമനുസരിച്ച് കുറ്റംചുമത്തുന്ന ഘട്ടത്തിൽ പോലും പ്രതികളുടെ പ്രതിരോധം നോക്കാനാവില്ലെന്ന് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us