New Update
/sathyam/media/media_files/oMToXOGLpd0DxrzLZ5wl.jpg)
ഡല്‍ഹി: എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ഡല്‍ഹിയിലെ വസതിയ്ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേസെടുത്തു.
Advertisment
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അജ്ഞാതരായ അക്രമികള്‍ നെയിം പ്ലേറ്റില്‍ കറുത്ത മഷി പുരട്ടുകയും ഒവൈസിയുടെ വീടിന് പുറത്ത് ഇസ്രായേല്‍ അനുകൂല പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143 (നിയമവിരുദ്ധമായ സംഘം ചേരല്‍), 147 (കലാപം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 153 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കല്‍) എന്നിവ ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us