New Update
/sathyam/media/media_files/cKX1afabZT7lCR9NItde.jpg)
ഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. സുപ്രീം കോടതി കേജ്രിവാളിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള രേഖകൾ ഹാജരാക്കാനും റൂസ് അവന്യൂ കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു.
Advertisment
കീഴ്‌ക്കോടതി തനിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ അരവിന്ദ് കേജ്‌രിവാളിൻ്റെ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം.
തിങ്കളാഴ്ച കേന്ദ്ര അന്വേഷണ ഏജൻസി അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിൽ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us