ചക്കുളത്തമ്മ പൊങ്കാല ഡിസംബർ 28-ന് മയൂർ വിഹാർ ഫേസ്-3 ശ്രീ ഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ

author-image
പി.എന്‍ ഷാജി
New Update
chakkulathamma ponkala

ന്യൂ ഡൽഹി: ചക്കുളത്തമ്മ പൊങ്കാല ഉത്സവം ഡിസംബർ 28 ഞായറാഴ്ച മയൂർ വിഹാർ ഫേസ് 3-ലെ  ശ്രീ ഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ രാവിലെ 5:15-ന് ഗണപതി ഹോമത്തോടെ നടത്തപ്പെടും.

Advertisment

ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കു ശേഷം 9:30-ന് ചക്കുളത്തു കാവിലെ വിളിച്ചു ചൊല്ലി പ്രാർത്ഥനയോടെ പണ്ടാര അടുപ്പിൽ തിരി തെളിയിക്കും. 

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൻ്റെയും മൂടൽ മഞ്ഞിൻ്റെയും പ്രത്യേക സാഹചര്യത്തിൽ വിപുലമായി പൊങ്കാല നടത്തുവാൻ സാധിക്കാതെവന്ന സാഹചര്യത്തിൽ ഭക്തർക്ക് പ്രത്യേകം പൊങ്കാലകൾ സമർപ്പണം ചെയ്യുവാൻ ഇത്തവണ സൗകര്യം ഉണ്ടായിരിക്കില്ല. 

ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കുന്ന പണ്ടാര അടുപ്പിലെ പൊങ്കാല ഉരുളിയിൽ അന്നം സമർപ്പിക്കുവാൻ ഭക്തർക്ക് പ്രത്യേകമായി സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും വിശദ വിവരങ്ങൾക്കും സെക്രട്ടറി ഡി ജയകുമാർ, ട്രഷറർ ശ്രീ എസ് മുരളി എന്നിവരുമായി 8130595922, 9871011229 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment