മയൂർ വിഹാർ ഫേസ് - 3 ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ ചക്കുളത്തമ്മ പൊങ്കാല നടത്തി

author-image
പി.എന്‍ ഷാജി
New Update
chakkulathamma ponkala

ന്യൂ ഡൽഹി: മയൂർ വിഹാർ ഫേസ് 3-ലെ ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ ഗണപതി ഹോമത്തോടെ 23-മത് ചക്കുളത്തമ്മ പൊങ്കാല ഉത്സവം നടത്തി. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.

Advertisment

ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കു ശേഷം ചക്കുളത്തു കാവിലെ വിളിച്ചു ചൊല്ലി പ്രാർത്ഥനയോടെ പണ്ടാര അടുപ്പിൽ തിരി തെളിയിച്ചപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവയാൽ ചക്കുളത്തമ്മക്ക് സ്വാഗതമോതി. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലയിൽ തിരുമേനി തീർത്ഥം തളിച്ചു ചക്കുളത്തമ്മക്കു സമർപ്പിച്ചു.

chakkulathamma ponkala-2

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൻ്റെയും മൂടൽ മഞ്ഞിൻ്റെയും പ്രത്യേക സാഹചര്യത്തിൽ വിപുലമായി പൊങ്കാല നടത്തുവാൻ സാധിക്കാതെവന്ന സാഹചര്യത്തിൽ ഭക്തർക്ക് പ്രത്യേകം പൊങ്കാലകൾ സമർപ്പണം ചെയ്യുവാൻ ഇത്തവണ സൗകര്യം ഉണ്ടായിരുന്നില്ല. 

ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പിലെ പൊങ്കാലപ്പാത്രത്തിൽ അന്നം സമർപ്പിക്കുവാൻ ഭക്തർക്ക് സൗകര്യം ഒരുക്കിയിരുന്നു. നാടിൻ്റെ നാനാഭാഗത്തു നിന്നും എത്തിയ നൂറുക്കണക്കിന് ഭക്തർ പൊങ്കാലയിലും അന്നദാനത്തിലും പങ്കെടുത്തു.

Advertisment