ബംഗാൾ ഗവര്‍ണര്‍ പീഡനക്കേസ്: ആർട്ടിക്കിൾ 361 ചോദ്യം ചെയ്‌ത് രാജ്ഭവന്‍ ജീവനക്കാരി സുപ്രീം കോടതിയില്‍

"ലൈംഗിക പീഡനം ഗവർണറുടെ ചുമതല നിർവഹിക്കുന്നതിൻ്റെ ഭാഗമാണോ" എന്നാണ് അവര്‍ കോടതിയില്‍ ചോദിച്ചത്. പിന്നെന്തിനാണ് ആർട്ടിക്കിൾ 361ന്‍റെ സംരക്ഷണം നല്‍കുന്നത് എന്നും അവര്‍ ചോദിച്ചു.

New Update
ഉമ്മൻ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതി ;സരിതയുടെ ഹർജി തള്ളി

ഡൽഹി : പശ്ചിമ ബംഗാൾ ഗവര്‍ണര്‍ പീഡനക്കേസില്‍ ആർട്ടിക്കിൾ 361 ചോദ്യം ചെയ്‌ത് രാജ്ഭവന്‍ ജീവനക്കാരി. മെച്ചപ്പെട്ട ജോലി വാഗ്‌ദാനം ചെയ്‌ത് രാജ്ഭവൻ പരിസരത്ത് വച്ച് ഗവര്‍ണര്‍ പീഡിപ്പിച്ചെന്ന് കാണിച്ച് നേരത്തെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Advertisment

എന്നാല്‍ ആർട്ടിക്കിൾ 361ന്‍റെ അടിസ്ഥാനത്തില്‍ കേസിലെ നടപടികള്‍ കൽക്കട്ട ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഇതിനെതിരെയാണ് യുവതി സുപ്രീം കോടതിയില്‍ പോയത്.

ആർട്ടിക്കിൾ 361 പ്രകാരം പ്രസിഡൻ്റിനോ ഗവർണർക്കോ എതിരെ ഒരു കോടതിയിലും അവരുടെ ഭരണകാലത്ത് ക്രിമിനൽ നടപടിയെടുക്കാന്‍ കഴിയില്ല. ഇതിനെയാണ് രാജ്ഭവനിലെ ജീവനക്കാരി ചോദ്യം ചെയ്യുന്നത്.

"ലൈംഗിക പീഡനം ഗവർണറുടെ ചുമതല നിർവഹിക്കുന്നതിൻ്റെ ഭാഗമാണോ" എന്നാണ് അവര്‍ കോടതിയില്‍ ചോദിച്ചത്. പിന്നെന്തിനാണ് ആർട്ടിക്കിൾ 361ന്‍റെ സംരക്ഷണം നല്‍കുന്നത് എന്നും അവര്‍ ചോദിച്ചു.

പ്രതി തൻ്റെ ഓഫിസ് വിടുന്നത് വരെ കാത്തിരിക്കുന്നത് വഴി തനിക്ക് നീതി ലഭിക്കാതെ വരികയാണ് ചെയ്യുന്നതെന്നും അവര്‍ ഹര്‍ജിയില്‍ പറഞ്ഞു.

നിയമവിരുദ്ധമായ പ്രവൃത്തികളോ മൗലികാവകാശ ലംഘനങ്ങളോ ഉൾപ്പെടുന്ന കേസുകളിൽ കുറ്റം അന്വേഷിക്കുന്നതിനോ അല്ലെങ്കിൽ പരാതിയിൽ കുറ്റവാളിയുടെ പേരുനൽകുന്നതിനോ ഉള്ള പൊലീസിൻ്റെ അധികാരത്തെ ഇല്ലാതാക്കാൻ ആർട്ടിക്കിൾ 361 ന്‍റെ ഇമ്മ്യൂണിറ്റിക്ക് കഴിയില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.

Advertisment