ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: ബിജാപൂരില്‍ ഐഇഡി സ്ഫോടനത്തില്‍ രണ്ട് എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, 4 പേര്‍ക്ക് പരിക്ക്

കൊല്ലപ്പെട്ടവരില്‍ റായ്പൂര്‍ സ്വദേശിയായ എസ്ടിഎഫ് കോണ്‍സ്റ്റബിള്‍മാരായ ഭരത് സാഹു, നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള സത്യര്‍ സിംഗ് കാംഗേ എന്നിവരും ഉള്‍പ്പെടുന്നു.

New Update
Naxal

ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ നക്സലൈറ്റ് ആക്രമണം. സ്ഫോടകവസ്തു പൊട്ടിച്ചതിനെ തുടര്‍ന്ന് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment

ബീജാപൂര്‍-സുക്മ-ദന്തേവാഡ ജില്ലകളിലെ നിബിഡവനങ്ങളില്‍ നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തി സുരക്ഷാ സേന മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ദര്‍ഭ, പടിഞ്ഞാറന്‍ ബസ്തര്‍ ഡിവിഷനുകളില്‍ നിന്നുള്ള നക്സലൈറ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. എസ്ടിഎഫ്, ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, എലൈറ്റ് കോബ്രാ യൂണിറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംയുക്ത സംഘത്തിലുണ്ടായിരുന്നു.

കൊല്ലപ്പെട്ടവരില്‍ റായ്പൂര്‍ സ്വദേശിയായ എസ്ടിഎഫ് കോണ്‍സ്റ്റബിള്‍മാരായ ഭരത് സാഹു, നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള സത്യര്‍ സിംഗ് കാംഗേ എന്നിവരും ഉള്‍പ്പെടുന്നു.

സ്ഫോടനത്തില്‍ നാല് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവര്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Advertisment