കളിക്കുന്നതിനിടെ ടെറസ് ഇടിഞ്ഞു; ആറു വയസുകാരന് ദാരുണാന്ത്യം; കെട്ടിട ഉടമയ്‌ക്കെതിരെ കേസ്; സംഭവം ഡല്‍ഹിയില്‍

ഡൽഹിയിൽ വീടിൻ്റെ ടെറസ് ഇടിഞ്ഞുവീണ് കുട്ടി മരിച്ചു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ടെറസ് ഇടിഞ്ഞ് ആറു വയസുകാരനാണ് മരിച്ചത്

New Update
terrace dlhi

ന്യൂഡൽഹി: ഡൽഹിയിൽ വീടിൻ്റെ ടെറസ് ഇടിഞ്ഞുവീണ് കുട്ടി മരിച്ചു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ടെറസ് ഇടിഞ്ഞ് ആറു വയസുകാരനാണ് മരിച്ചത്. ഡല്‍ഹി ഹര്‍ഷ് വിഹാറില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.

Advertisment

കുട്ടിയെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. പഴക്കമുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.

കുട്ടിയുടെ പിതാവ് സന്തോഷിൻ്റെ പരാതിയിൽ കെട്ടിട ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കെട്ടിടത്തിന്റെ ഉടമ റാംജദി ലാല്‍ ഒളിവിലാണ്. അപകടമുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇയാള്‍ താമസിക്കുന്നത്‌.

ഫാക്‌ടറിയിൽ തൊഴിലാളിയായി ജോലി ചെയ്യുന്ന സന്തോഷും കുടുംബവും കഴിഞ്ഞ ആറുമാസമായി പർതപ് നഗറിലെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

Advertisment