/sathyam/media/media_files/dsOHbuO1dWsVz4rYyaPb.jpg)
ഡൽഹി: ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയെ തുടര്‍ന്ന് നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മതില്‍ ഇടിഞ്ഞ് അപകടം. മൂന്ന് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് സംഭവം.
അവശിഷ്‌ടങ്ങൾക്കിടയിൽപ്പെട്ട് പരിക്കേറ്റവരാണ് മരിച്ചത്. എട്ട് കുട്ടികളാണ് അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയത്. അതിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ മറ്റ് കുട്ടികള്‍ ചികിത്സയിലാണ്.
'ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് ദാദ്രിയില്‍ അപകടമുണ്ടായതായി വിവരം ലഭിച്ചതെന്നും ഉടന്‍ പൊലീസ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും ഗൗതം ബുദ്ധ നഗർ അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് അതുൽ കുമാർ പറഞ്ഞു.
8 കുട്ടികളായിരുന്നു കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടത്. പുറത്തെടുത്ത കുട്ടികള്‍ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മറ്റ് കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും അതുൽ കുമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us