ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്

പ്രദേശവാസിയായ മുഖ്താര്‍ അഹമ്മദ് ചൗഹാന്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. റഫാകത് അഹമ്മദ് ചാഹാനാണ് പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍.

New Update
cloudburst

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മേഘവിസ്‌ഫോടനം. വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment

കുല്‍ഗാം ജില്ലയിലെ ദംഹാല്‍ ഹഞ്ചിപൂര മേഖലയിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. തദ്ദേശ ഭരണകൂടം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനവും തിരച്ചിലും ആരംഭിച്ചു.

പ്രദേശവാസിയായ മുഖ്താര്‍ അഹമ്മദ് ചൗഹാന്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. റഫാകത് അഹമ്മദ് ചാഹാനാണ് പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍.

Advertisment