New Update
/sathyam/media/media_files/iiJcUV4aXfUHoZN91jPQ.jpg)
ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡൽഹിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വില്ലനായി വീണ്ടും മൈക്ക്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചതിനു പിന്നാലെ, മൈക്കിനു ശബ്ദമില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
Advertisment
ഈ സമയം മൈക്ക് കുറച്ചുകൂടി അടുപ്പിച്ചുവച്ച് സംസാരിക്കുന്ന കാര്യം സദസില്‍നിന്ന് ആരോ സൂചിപ്പിച്ചപ്പോള്‍, 'ഇതിനേക്കാള്‍ അടുപ്പിച്ചാല്‍ വായില്‍ കേറില്ലേ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.
മൈക്ക് ശരിയാകില്ലെന്നായപ്പോള്‍ ഇതിന്റെ ഓപ്പറേറ്റര്‍ക്ക് ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ എന്നും ഇല്ലെങ്കില്‍ മൈക്ക് മാറ്റുന്നതാകും നല്ലതെന്നും പറഞ്ഞു. ഒടുവില്‍ മറ്റൊരു മൈക്ക് എത്തിച്ച് അതു കയ്യില്‍ പിടിച്ചാണ് മുഖ്യമന്ത്രി സംസാരം തുടര്‍ന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us