Advertisment

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഴിമതിയും വംശീയ രാഷ്ട്രീയവുമാണ് അവര്‍ക്കെല്ലാം, വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണ് രാജസ്ഥാനില്‍ വേണ്ടതെന്ന് മോദി

New Update
narendra modi bjp

ഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഴിമതിയും വംശീയ രാഷ്ട്രീയവുമാണ് അവര്‍ക്കെല്ലാം. വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണ് രാജസ്ഥാനില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

പാലി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. പ്രീണനമല്ലാതെ മറ്റൊന്നും കോണ്‍ഗ്രസിന് ചിന്തിക്കാനാവില്ല. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും സ്ത്രീവിരുദ്ധ മനോഭാവമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

വനിതകള്‍ക്ക് സംവരണം നല്‍കുന്ന 'നാരിശക്തി വന്ദന്‍ നിയമം' പാസാക്കിയത് മുതല്‍ സ്ത്രീകള്‍ക്കെതിരായ പ്രചാരണത്തിലാണ് പ്രതിപക്ഷം. രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി.

ബീഹാര്‍ മുഖ്യമന്ത്രി സ്ത്രീകള്‍ക്കെതിരെ അങ്ങേയറ്റം അപകീര്‍ത്തികരമായ വാക്കുകളാണ് നിയമസഭയില്‍ ഉപയോഗിച്ചത്. എന്നിട്ട് ഒരു കോണ്‍ഗ്രസ് നേതാവ് പോലും ഇതേക്കുറിച്ച് മിണ്ടിയില്ല  മോദി ആരോപിച്ചു.

കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം രാജസ്ഥാനിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന് രാജ്യം മുഴുവന്‍ വികസന ലക്ഷ്യത്തിനായി അഹോരാത്രം പ്രയത്‌നിക്കുകയാണെന്നും 21-ാം നൂറ്റാണ്ടില്‍ ഇന്ത്യ കൈവരിക്കുന്ന ഉയരങ്ങളില്‍ രാജസ്ഥാന്‍ വലിയ പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment