ഡല്‍ഹി; ഗൗരവ് ഗൊഗോയിയെ ലോക്സഭയിലെ ഉപനേതാവായും കൊടിക്കുന്നില്‍ സുരേഷിനെ ചീഫ് വിപ്പായും നിയമിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
ഇതുസംബന്ധിച്ച നിര്‍ദേശം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പഴ്‌സന്‍ സോണിയ ഗാന്ധി ലോക്‌സഭ സ്പീക്കര്‍ക്ക് കൈമാറി. അസമില്‍ നിന്നുള്ള എംപിയാണ് ഗൗരവ് ഗൊഗോയി. മാണിക്കം ടാഗോര്‍, ഡോ.എം.ഡി. ജാവൈദ് എന്നിവര്‍ പാര്‍ട്ടി വിപ്പുമാരും ആകും.
ലോക്സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉപനേതാവിനെയും ചീഫ് വിപ്പിനെയും രണ്ട് വിപ്പുമാരെയും നിയമിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
നേരത്തെ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.