‘കോണ്‍ഗ്രസ് വന്നാല്‍ രാമക്ഷേത്രം ബുള്‍ഡോസറിന് തകര്‍ക്കും’; ബുള്‍ഡോസര്‍ എവിടെ കയറ്റണം, എവിടെ കയറ്റേണ്ട എന്ന് യോഗി ആദിത്യനാഥില്‍ നിന്നും പഠിക്കണമെന്ന് മോദി

സമാജ്​വാദി പാര്‍ട്ടിക്ക്  വോട്ട് ചെയ്താല്‍ രാം ലല്ല വീണ്ടും ടെന്‍റിനുള്ളിലാകുമെന്നും  രാമക്ഷേത്രം തച്ചുടയ്ക്കുമെന്നും ഉത്തര്‍പ്രദേശിലെ ബാറാബങ്കിയില്‍ നടന്ന റാലിയില്‍ മോദി കടന്നാക്രമിച്ചു.

New Update
pm-narendra-modi-claims-congress-contesting-lok-sabha-elections-2024-with-two-strategies-they-are

ഡല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Advertisment

അയോധ്യ വിധി അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബുള്‍ഡോസര്‍ എവിടെ കയറ്റണം, എവിടെ കയറ്റേണ്ട എന്ന് യോഗി ആദിത്യനാഥില്‍ നിന്നും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമാജ്​വാദി പാര്‍ട്ടിക്ക്  വോട്ട് ചെയ്താല്‍ രാം ലല്ല വീണ്ടും ടെന്‍റിനുള്ളിലാകുമെന്നും  രാമക്ഷേത്രം തച്ചുടയ്ക്കുമെന്നും ഉത്തര്‍പ്രദേശിലെ ബാറാബങ്കിയില്‍ നടന്ന റാലിയില്‍ മോദി കടന്നാക്രമിച്ചു.

എന്‍ഡിഎ രാജ്യത്തിന്‍റെ വികസനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യ സഖ്യം അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണെന്നും തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യം ചീട്ടുകൊട്ടാരം പോലെ തകരുമെന്നും മോദി പറഞ്ഞു.

രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യവുമെന്നും മൂന്നാം തവണയും ബിജെപി രാജ്യത്ത് അധികാരത്തിലെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Advertisment