ഡല്‍ഹിയില്‍ ജിം ഉടമയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്: കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു, പ്രതിക്ക് ലോറന്‍സ് ബിഷ്ണോയി, ഹാഷിം ബാബ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്

പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതോടെ മധൂറിന് പരിക്കേറ്റു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

New Update
madhur Untitledsho

ഡല്‍ഹി: കഴിഞ്ഞ മാസം തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ ജിം ഉടമയെ വെടിവെച്ച് കൊന്നയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ലോറന്‍സ് ബിഷ്ണോയി, ഹാഷിം ബാബ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Advertisment

ജിം ഉടമ നാദിര്‍ഷായെ കൊലപ്പെടുത്തിയ കേസിലെ പ്രധാന ഷൂട്ടറായ മോട്ട അര്‍മാന്‍ എന്ന മധൂര്‍ ആണ് പിടിയിലായത്. ശനിയാഴ്ച വടക്കന്‍ ഡല്‍ഹിയിലെ നരേല ഇന്‍ഡസ്ട്രീസ് ഏരിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

പൊലീസ് സംഘം ഇയാളെ പിടികൂടാന്‍ രാത്രി 9 മണിയോടെ മോട്ടോര്‍ സൈക്കിളില്‍ പ്രദേശത്ത് എത്തുകയും തുടര്‍ന്ന് വെടിവപ്പ് ഉണ്ടാകുകയുമായിരുന്നു.

പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതോടെ മധൂറിന് പരിക്കേറ്റു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവ സ്ഥലത്ത് നിന്ന് ഒരു പിസ്റ്റളും 12 വെടിയുണ്ടകളും കണ്ടെടുത്തു.

Advertisment