ബീഫ് കഴിക്കുന്നയാൾ ശിവന്റെ ചിത്രം ഉയർത്തിക്കാട്ടുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല: ബിജെപി രാജസ്ഥാൻ അധ്യക്ഷൻ

 "ഇന്ത്യ-ചൈന പോരാട്ടത്തിൽ, രാജ്യാന്തര അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നു, രാഹുൽ ഗാന്ധി ചൈനീസ് അംബാസഡറോടൊപ്പം ഇരിക്കുന്നു .ബീഫ് കഴിക്കുന്ന ഒരാൾ മഹാദേവിൻ്റെ ചിത്രം പാർലമെൻ്റിൽ കൊണ്ടുവരുന്നു. ഇത് വെച്ചുപൊറുപ്പിക്കാനാവില്ല,' പേര് പരാമർശിക്കാതെ ജോഷി പറഞ്ഞു.

New Update
cp Untitledag

ജയ്പൂര്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെൻ്റിൽ ശിവൻ്റെ ചിത്രം ഉയർത്തിക്കാട്ടിയ സംഭവത്തെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി.പി.ജോഷി.

Advertisment

ഗോമാംസം കഴിക്കുന്ന ഒരാൾ പാർലമെൻ്റിൽ ശിവൻ്റെ ചിത്രം ഉയർത്തിക്കാണിക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്ന്, സി.പി.ജോഷി പറഞ്ഞു.

ബുധനാഴ്ച ദൗസയിൽ നടന്ന പാർട്ടി യോഗത്തിലാണ് ജോഷി ഇക്കാര്യം പറഞ്ഞത്. ബിജെപി നേതാവിന്റെ പ്രസംഗ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 "ഇന്ത്യ-ചൈന പോരാട്ടത്തിൽ, രാജ്യാന്തര അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നു, രാഹുൽ ഗാന്ധി ചൈനീസ് അംബാസഡറോടൊപ്പം ഇരിക്കുന്നു .ബീഫ് കഴിക്കുന്ന ഒരാൾ മഹാദേവിൻ്റെ ചിത്രം പാർലമെൻ്റിൽ കൊണ്ടുവരുന്നു. ഇത് വെച്ചുപൊറുപ്പിക്കാനാവില്ല,' പേര് പരാമർശിക്കാതെ ജോഷി പറഞ്ഞു.

'ഹിന്ദുക്കളെ ആരെങ്കിലും തീവ്രവാദികളായി മുദ്രകുത്തുകയോ, അക്രമകാരികളെന്ന് വിളിക്കുകയോ, രാമക്ഷേത്രത്തെ എതിർക്കുകയും ചെയ്താൽ നമ്മൾ മിണ്ടാതിരിക്കണോ? പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ അവരുടെ നിറത്തിൻ്റെ പേരിൽ പരിഹസിക്കുന്നത് നമ്മൾ നിശബ്ദമായി നോക്കിയിരുന്നൽ, പരിഹാസം തുടരും," ജോഷി കൂട്ടിച്ചേർത്തു.

Advertisment