Advertisment

യുപിഐ ഇടപാടുകാർ ശ്രദ്ധിക്കുക; ​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം ഉപഭോക്താക്കൾക്ക് പണികിട്ടും, ജനുവരി ഒന്നു മുതൽ ചിലപ്പോൾ നിങ്ങൾക്ക് ഈ ആപ്പ് ഉപയോ​ഗിക്കാൻ സാധിക്കില്ല

ഉപയോ​​ഗത്തിലില്ലാത്ത യു.പി.ഐ ഐ.ഡികൾ നിർജീവമാക്കാനാണ് നിർദേശം.

New Update
phone pay google pay.webp

ഡൽഹി: യു.പി.ഐ ഇന്ന് ജനപ്രിയമായ പേയ്മെന്റ് രീതിയാണ്. ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയവയും യു.പി.ഐ സേവനം നൽകുന്ന ആപ്പുകളാണ്. ഇപ്പോഴിതാ യു.പി.ഐ ഇടപാടുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.സി.പി.ഐ).

Advertisment

ഉപയോ​​ഗത്തിലില്ലാത്ത യു.പി.ഐ ഐ.ഡികൾ നിർജീവമാക്കാനാണ് നിർദേശം. ഇതോടെ, എല്ലാ ബാങ്കുകളും ഫോൺപേ, ഗൂഗിൾ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവർത്തനരഹിതമായ യു.പി.ഐ ഐ.ഡി ക്ലോസ്‌ ചെയ്യാനൊരുങ്ങുകയാണ്. ഒരു വർഷമായി ഇടപാട് നടത്താത്ത ഐ.ഡികൾ ബ്ലോക്ക് ചെയ്യാനാണ് എൻ.സി.പി.ഐ നിർദേശം.

എൻ.പി.സി.ഐയുടെ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ മൂന്നാം കക്ഷി ആപ്പുകളും ബാങ്കുകളും നിഷ്‌ക്രിയ ഉപഭോക്താക്കളുടെ യു.പി.ഐ ഐ.ഡിയും അതുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറും പരിശോധിക്കും.

ഡിസംബർ 31 വരെ എൻ.പി.സി.ഐ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. യു.പി.ഐ ഐ.ഡി ക്യാൻസലാകാതിരിക്കാൻ ഉപയോക്താക്കൾ ഈ തീയതിക്ക് മുമ്പ് ഐ.ഡികൾ സജീവമാക്കണം.

അല്ലങ്കിൽ ജനുവരി ഒന്നുമുതൽ ഇടപാടുകൾ നടത്താൻ കഴിയില്ല. യു.പി.ഐ ഐ.ഡി നിർജീവമാക്കുന്നതിന് മുമ്പ് ബാങ്ക് ഇ-മെയിൽ വഴിയോ സന്ദേശത്തിലൂടെയോ ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകും. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നടപടി.

 

upi
Advertisment