/sathyam/media/media_files/2025/09/10/dma-inauguration-2025-09-10-14-15-38.jpg)
ന്യൂ ഡൽഹി: കലയുടെ കാൽചിലമ്പൊലി നാദവുമായി ഡിഎംഎയുടെ 'ചിങ്ങനിലാവ്' ആസ്വാദക ഹൃദയങ്ങളിൽ പെയ്തിറങ്ങി. സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസിൽ ഡിഎംഎയുടെ 15 ഏരിയകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ചിങ്ങനിലാവിനോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം നിത്യ ജിത്തുവിന്റെ പ്രാർത്ഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. ചലച്ചിത്ര താരം ദിലീപ് പങ്കെടുത്ത ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ഗോകുലം ഗോപാലൻ, എഡിജിപി, പി വിജയൻ ഐപിഎസ്, സംവിധായകൻ ബിന്റോ സ്റ്റീഫൻ, മലബാർ ഗോൾഡ് & ഡയമൺഡ്‌സ് നോർത്ത് ഇന്ത്യ റീജിയണൽ ഹെഡ് എൻ കെ ജിഷാദ്, ചിങ്ങനിലാവ് ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ വി മണികണ്ഠൻ, കൾച്ചറൽ കൺവീനറും പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ സോമനാഥൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറിയും ത്രൈമാസിക കൺവീനറുമായ പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു. ദേവബാല പദ്മകുമാറും പ്രദീപ് സദാനന്ദനുമായിരുന്നു അവതാരകർ.
ചടങ്ങിൽ വിനയ് നഗർ - കിദ്വായ് നഗർ ഏരിയയിലെ ജലിൻ സുരേഷ്, ദിൽഷാദ് കോളനി ഏരിയയിലെ സമാര അഗസ്റ്റിൻ, ആർ കെ പുരം ഏരിയയിലെ ഗൗരി എസ് നായർ എന്നിവർക്ക് ഡിഎംഎ - സലിൽ ശിവദാസ് മെമ്മോറിയൽ അക്കാഡമിക് എക്സ്‌സലൻസ് അവാർഡുകളും വസുന്ധര എൻക്ലേവ് ഏരിയയിലെ അനുഗ്രഹ ആനന്ദൻ, പാലം - മംഗലാപുരി ഏരിയയിലെ നവമി മനോജ്, വികാസ്‌പുരി -ഹസ്താൽ ഏരിയയിലെ നന്മ എൽസ ജോൺ, ദ്വാരക ഏരിയയിലെ എ താശ്മിക, കരോൾ ബാഗ് - കണാട്ട് പ്ലേസ് ഏരിയയിലെ ഏയ്ഞ്ചൽ ടോണി, മയൂർ വിഹാർ ഫേസ് 3 - ഗാസിപൂർ ഏരിയയിലെ ഹരിനന്ദൻ എന്നീ കുട്ടികൾക്ക് ഡിഎംഎ ഈ വർഷം തുടക്കമിട്ട 'സബ്ജക്ട് മാസ്റ്ററി' അവാർഡുകളും വിതരണം ചെയ്തു.
കൂടാതെ ഡിഎംഎ ത്രൈമാസികയുടെ 11-൦മത് ലക്കം ഓണം വിശേഷാൽ പതിപ്പിന്റെ പ്രകാശനവും നടത്തി. തിരുവാതിരകളി മത്സരത്തിലെയും പൂക്കള മത്സരത്തിലെയും വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും ചടങ്ങിൽ വിതരണം ചെയ്തു.
ഡോ നിഷ റാണിയുടെ നൃത്തസംവിധാനത്തിൽ കേന്ദ്രക്കമ്മിറ്റി അവതരിപ്പിച്ച രംഗപൂജയോടെയാണ് കലാ പരിപാടികൾ ആരംഭിച്ചത്. തിരുവാതിരകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വസുന്ധര എൻക്ലേവ് ഏരിയ തിരുവാതിരകളി അവതരിപ്പിച്ചു.
തുടർന്ന് അംബേദ്‌കർ നഗർ - പുഷ്പവിഹാർ അവതരിപ്പിച്ച 'ബീറ്റ്‌സ് ഓഫ് ബ്യൂട്ടി', ആശ്രമം - ശ്രീനിവാസ്‌പുരി അവതരിപ്പിച്ച 'എന്റെ ഭാരതം', ദിൽഷാദ് കോളനിയുടെ 'കോൽക്കളി', മോത്തി നഗറിന്റെ 'സൗത്ത് ഇന്ത്യൻ ഹിറ്റ്‌സ്', ദ്വാരക അവതരിപ്പിച്ച 'ഒറീസ ആസാം മിസോറാം - നാടോടി നൃത്തം', കരോൾ ബാഗ് - കണാട്ട് പ്ലേസ് നടത്തിയ 'സിനിമാറ്റിക് ഫ്യൂഷൻ', മയൂർ വിഹാർ ഫേസ്-2 അവതരിപ്പിച്ച 'സെമി ക്ലാസിക്കൽ ഡാൻസ്', മയൂർ വിഹാർ ഫേസ് 3 - ഗാസിപൂർ അവതരിപ്പിച്ച 'ആരവം', മെഹ്റോളി അവതരിപ്പിച്ച 'ഗർബ ഭാംഗ്‌ര രാജസ്ഥാനി ഫ്യൂഷൻ', പാലം - മംഗലാപുരിയുടെ 'മേഘവർഷം', പശ്ചിമ വിഹാർ അവതരിപ്പിച്ച 'നൃത്യാർപ്പണം', ആർ കെ പുരത്തിന്റെ 'സൗത്ത് സൈഡ് സൂപ്പർഹിറ്റ്‌സ്', വസുന്ധര എൻക്ലേവിന്റെ 'അയനം', വികാസ്‌പുരി - ഹസ്താൽ അവതരിപ്പിച്ച 'ഹരിത കേരളം', വിനയ് നഗർ - കിദ്വായ് നഗറിന്റെ 'കൊരമ്പകളി' എന്നിവ ആഘോഷരാവിനെ ആഹ്ളാദ ഭരിതമാക്കി. പത്തു മണിക്ക് പരിപാടികൾ സമാപിച്ചു.