ആര്‍കെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയില്‍ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരക്ക് സ്വീകരണം നൽകി

New Update
rk puram st peters idavaka reception

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരക്ക് സ്വീകരണം നൽകി. വികാരി ഫാ. സുനിൽ അഗസ്റ്റിൻ, കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, ജോഷി ജോസ് എന്നിവർ ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു. 

Advertisment

വി. കുര്ബാനക്കും ആദ്യ കുർബാന സ്വീകരണത്തിതും ആർച്ച്ബിഷപ്പ് കാർമികത്വം വഹിച്ചു. മെത്രാപോലീതായായി നിയമിതനായ അഭിവന്ദ്യ പിതാവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഇടവകക്കാരുമായി അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. തുടർന്ന് പാരിഷ് കൗൺസിൽ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്നേഹവിരുന്നോടു കൂടി ചടങ്ങുകൾ സമാപിച്ചു.

Advertisment