New Update
/sathyam/media/media_files/2025/09/29/fr-paul-toovathinkal-2025-09-29-23-53-56.jpg)
ഡല്‍ഹി: ഒക്ടോബര്‍ 1ന് കേരളാ ക്ലബ്, കൊണാട്ട് പ്ലേസിൽ പാടും പാതിരി എന്നറിയപ്പെടുന്ന ഫാദർ പോൾ പൂവത്തിങ്കലിന്‍റെ കച്ചേരി അരങ്ങേറുന്നു.
Advertisment
കർണാടക സംഗീതത്തിൽ പിഎച്ച്ഡി നേടിയ ആദ്യ വൈദികനാണ് ഫാദർ പോൾ. ഗാന്ധി ജയന്തിയോടാനുബന്ധിച്ചു ഗാന്ധി സ്‌മൃതിയിൽ സർവമത പ്രാർഥനയ്ക്ക് ക്ഷണം സ്വീകരിച്ച് ഡൽഹി യിൽ എത്തിയതാണ്.
വൈകുന്നേരം 6 മണിക്ക് കച്ചേരി ആരംഭിക്കും. പ്രൊഫ. അബ്ദുൽ അസ്സിസ് വയലിൻ, കാലടി ഗോപൻ മൃദഗം, മന്നായി എൻ കണ്ണൻ ഘടം.