New Update
/sathyam/media/media_files/2025/10/01/musical-concert-2025-10-01-19-44-11.jpg)
ഡല്‍ഹി: ഡൽഹിയിലെ ഹാർമണി സംഗീത കൂട്ടായ്മകളിൽ കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഒരു പുരുഷ സംഗീത കൂട്ടായ്മയാണ് ഡൽഹി കൊറാൽ ഓഫ് മെൻ.
Advertisment
അവരുടെ "ഹീൽ ദ വേൾഡ്" എന്ന സിൽവർ ജൂബിലി കൺസേർട്ട് ഒക്ടോബർ 4, ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ നോർത്ത് അവന്യൂവിൽ സ്ഥിതി ചെയ്യുന്ന റിഡംപ്ഷൻ കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.
പ്രമുഖ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ രേവതി ലോൾ മുഖ്യാതിഥിയായിരിയ്ക്കും. ഡൽഹിയിലെ ക്രിസ്തീയ സംഗീതസംഘമായ ആവോ നാഗാ ക്വയറും തദവസരത്തിൽ ഗാനങ്ങൾ ആലപിയ്ക്കും.
ഡൽഹിയിലെ എല്ലാ ഹാർമണി സംഗിത പ്രേമികളേയും ഈ സംഗീതവിരുന്നിലേക്ക് സ്വാഗതം ചൈയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9868135266 / 9911351658.