പ്രൈവറ്റ് ഡ്യൂട്ടി ചെയ്യുന്ന നഴ്സ്മാരുടെ കൂട്ടായ്മ 'നഴ്സിംഗ് വെൽഫയർ അസോസിയേഷൻ' ഡല്‍ഹിയില്‍ രൂപീകരിച്ചു

New Update
nursing welfare association

ഡൽഹി/ആശ്രം: പ്രൈവറ്റ് ഡ്യൂട്ടി ചെയ്യുന്ന നഴ്സ്മാരുടെ കൂട്ടായ്മ രൂപീകരിച്ചു. "നഴ്സിംഗ് വെൽഫയർ അസോസിയേഷൻ " എന്ന പേരിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ പ്രഥമ യോഗം ഒക്ടോബര്‍ 5ന് ആശ്രം ഡി എം എ ഓഫീസിൽ വെച്ച് നടന്നു. 

Advertisment

അസോസിയേഷൻ പ്രസിഡന്റ്‌ ഷേർലി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഡി എം എ ഏരിയ ചെയർമാൻ ഷാജി എം മുഖ്യ അതിഥി ആയിരുന്നു. 

സംഘടനയുടെ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഷാജി എം ഷേർളി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഡി എം സി ചെയ്യർപേഴ്സൺ അഡ്വ ദീപ ജോസഫ് എം എസ്സ് ജയിൻ എന്നിവർ ചേർന്ന്, അസോസിയേഷന്റെ ലോഗോ പ്രദർശിപ്പിച്ചു. 

പേര് രജിസ്റ്റർ ചെയ്ത അഞ്ഞൂറോളം നഴ്സ് മാർക്ക് ചടങ്ങിൽ ഐ ഡി കാർഡ് നൽകി. ഷേർളി,ഷാജി എം, ദീപ ജോസഫ്, ജയിൻ എം എസ്സ്, റോയ് ഡാനിയേൽ, രജീഷ്, മിനി നായർ, ഗിരിജ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

Advertisment