New Update
/sathyam/media/media_files/2025/10/08/dma-gandhi-jayanthi-2025-10-08-21-32-20.jpg)
ഡല്‍ഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ഏരിയ സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഗാന്ധി ജയന്തി വാരം ആഘോഷിച്ചു.
Advertisment
/filters:format(webp)/sathyam/media/media_files/2025/10/08/dma-gandhi-jayanthi-2-2025-10-08-21-32-38.jpg)
ഏരിയ മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വസന്ത് കുഞ്ചിലെ നിർമ്മൽ ജ്യോതി ചാരിറ്റബിൾ സൊസൈറ്റിയിലെ ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരിടുന്ന അന്തേവാസികൾക്ക് ഡിഎംഎ പ്രവർത്തകർ സ്വയം പാകം ചെയ്ത ഉച്ചഭക്ഷണവും അത്താഴവും വിതരണം ചെയ്തു. അന്തേവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/10/08/dma-gandhi-jayanthi-3-2025-10-08-21-32-47.jpg)
മഹിളാ വിംഗ് കൺവീനർ ബീന പ്രദീപ്, ജോയൻ്റ് കൺവീനർമാരായ ഷീല മുരളി, ആൻ മേമ്പിൾ, ജോയൻ്റ് സെക്രട്ടറി ഹണി അമ്പനാട്ട് എന്നിവർ നേതൃത്വം നൽകി. ഏരിയ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ഗാന്ധി സ്മൃതിയും നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us