ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ വാർഷിക സെമിനാർ ഒക്ടോബര്‍ 18, 19 തീയതികളില്‍ ലഖ്‌നൗവില്‍ നടക്കും

New Update
seminar

ഡൽഹി: ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ വാർഷിക സെമിനാർ ശനി, ഞായർ (ഒക്ടോബർ18,19) ദിവസങ്ങളിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ലഖ്‌നൗവിൽ വെച്ച് നടക്കും. 

Advertisment

സെമിനാർ രാവിലെ 10 മണിക്ക് യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി മാത്യു ഉദ്ഘാടനം നിർവഹിക്കും. 

"സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി ആകയാൽ അത് ഉറച്ചുനിൽപ്പിൻ അടിമ നുകത്തിൽ പിന്നെയും കുടുങ്ങി പോകരുത്" എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ആരോൺ മാത്യൂസ് ജോഷുവാ, റീന ചാൾസ് (ഇഇഫ് ചെയർപേഴ്സൺ) എന്നിവർ ക്ലാസുകൾ നയിക്കുന്നതാണ്. 

ഡൽഹി ഭദ്രാസനതിലേ വിവിധ പള്ളികളിൽ നിന്നു വൈദികരും പ്രതിനിധികളും പങ്കെടുക്കും.

Advertisment